പയ്യന്നൂർ : വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നാലേമുക്കാൽ പവൻ തൂക്കമുള്ള ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. രാമന്തളി മൊട്ടക്കുന്നിലെ എം. സജീവൻ (41), സ്വർണ്ണം വില്പന നടത്താൻ സഹായിച്ച എട്ടിക്കുളം അമ്പലപ്പാറയിലെ കെ. രാഗേന്ത് (39) എന്നിവരെയാണ് എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്.
രാമന്തളി മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ഹൗസിൽ സജനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. പിടിയിലായ സജീവൻ പരാതിക്കാരിയുടെ സഹോദരനാണ്.


ആഗസ്ത് 26 നും 31 നു രാവിലെ 8 മണിക്കുമിടയിലാണ് മൊട്ടക്കുന്നിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 3, 50,000 രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽസഹോദരൻ സജീവനെ സംശയിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാക്കളെ പിടികൂടിയത്.
Theft