തൊടുപുഴ: സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമീറ (32)യാണ് മരിച്ചത്.
തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ പരാതി ഉന്നയിച്ചത്. ഒരുകോടിയോളം രൂപ ചെലവഴിച്ച ടിൽ തെറാപ്പി പരാജയപ്പെട്ടതായി കുടുംബം ആരോപിച്ചു. രോഗശമനം അറുപത് ശതമാനം വരെ ഉറപ്പ് നൽകിയിരുന്നെങ്കിലും ചികിത്സ പരാജയപ്പെട്ടതോടെ ആരോഗ്യനില കൂടുതൽ ഗുരുതരമായി.


കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് ഉച്ചയോടെ തെരൂർ പാലയോട്ടെ വീട്ടിലെത്തിക്കും.
A woman who was in critical condition died