തളിപ്പറമ്പ: ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ലോകം മുഴുവന്‍ ഭീകര താണ്ഡവമാടുന്ന ഇസ്രയേല്‍ ലോകസമാധാനത്തിനു ഭീഷണിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും രക്ത കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ നിലയ്ക്കു നിര്‍ത്താനും സമാധാനപൂര്‍ണമായ ലോകക്രമം സൃഷ്ടിക്കാനും രാജ്യാന്തര ഭരണകൂടങ്ങളും സമൂഹങ്ങളും തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.


മണ്ഡലം പ്രസിഡന്റ് മുഹ്സിൻ തിരുവട്ടൂർ, സെക്രട്ടറി മുസ്തഫ കേളോത്ത്, ട്രഷറർ എം മുഹമ്മദലി,സമീർ കുപ്പം ശുഹൂദ് എ,അബൂബക്കർ പാറാട് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
SDPI holds protest in Taliparamba Town