‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’: മുഖ്യമന്ത്രി

‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’: മുഖ്യമന്ത്രി
Sep 11, 2025 07:55 PM | By Sufaija PP

തിരുവനന്തപുരം : സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്ക്കുടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ ബസ് ഉടമകള്‍ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം.നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണം. കേരളത്തിന്‍റെ ഭൂമി ശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തു വേണം പ്രവൃത്തികള്‍ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിട്രേഷന്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. 17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റര്‍ റോഡിന്‍റെ പൂര്‍ത്തീകരണ തിയതിയും യോഗത്തില്‍ ചര്‍ച്ചയായി. 480 കിലോമീറ്റര്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാകും.

ആകെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും. കാസർകോട് ജില്ലയില്‍ 83 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പൂര്‍ത്തിയായി. കണ്ണൂര്‍ 65 ല്‍ 48 കി.മീ, കോഴിക്കോട് 69 ല്‍ 55 കി.മീ, മലപ്പുറം 77 ല്‍ 76 കി.മീ, തൃശ്ശൂരില്‍ 62 ല്‍ 42 കി.മീ, എറണാകുളം 26 ല്‍ 9 കി.മീ, ആലപ്പുഴ 95 ല്‍ 34 കി.മീ, കൊല്ലം 56 ല്‍ 24 കി.മീ, തീരുവനന്തപുരം 30 കിലോമീറ്ററില്‍ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.

യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു, ജില്ലാകളക്ടര്‍മാര്‍, ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ കേണല്‍ എ കെ ജാന്‍ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

minister

Next TV

Related Stories
കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Sep 11, 2025 10:27 PM

കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി...

Read More >>
കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു; സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ നൽകണം

Sep 11, 2025 09:41 PM

കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു; സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ നൽകണം

കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ...

Read More >>
ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

Sep 11, 2025 09:28 PM

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം...

Read More >>
ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു

Sep 11, 2025 07:52 PM

ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു

ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി...

Read More >>
ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന വകുപ്പ്

Sep 11, 2025 07:49 PM

ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന വകുപ്പ്

ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന...

Read More >>
മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം

Sep 11, 2025 07:46 PM

മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം

മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ...

Read More >>
Top Stories










News Roundup






//Truevisionall