തളിപ്പറമ്പ്: കടമ്പേരിയിൽ ശ്രീകൃഷ്ണ ജയന്തി അലങ്കോലപ്പെടുത്താൻ സിപിഎം ശ്രമം. എല്ലാ വർഷവും ബാലഗോകുലം കടമ്പേരിയിൽ നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രക്ക് ബദലായി ഈ വർഷം സിപിഎം നടത്തിയ ശോഭയാത്രയിൽ പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ മനപൂർവ്വ ശ്രമം. കടമ്പേരി ക്ഷേത്ര കമ്മിറ്റിയുടെ മറപിടിച്ചാണ് സിപിഎം ശോഭയാത്രയുമായി രംഗപ്രവേശം ചെയ്തതെന്ന് ബിജെപി ആരോപിച്ചു.
ബാലഗോകുലവും ക്ഷേത്ര കമ്മിറ്റിയും ശോഭയാത്ര നടത്തുന്ന വിവരം ലഭിച്ചതിനാൽ തളിപറമ്പ് പോലീസ് ഇരുകൂട്ടരേയും വിളിച്ച് ചർച്ച നടത്തിയിരുന്നു. രണ്ട് ശോഭയാത്രയും അയ്യങ്കോൽ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കടമ്പേരി ക്ഷേത്രത്തിൽ സമാധിക്കുന്നതിനാൽ രണ്ട് ശോഭയാത്രകളും പുറപ്പെടുന്നതിനിടക്ക് ഒരു മണിക്കൂർ അകലം നിശ്ചയിച്ചിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്രക്കമ്മിറ്റി ശോഭയാത്ര 4 മണിക്കും ബാലഗോകുലത്തിൻ്റെ ശോഭയാത്ര 5 മണിക്കും പുറപ്പെടാനായിരുന്നു ധാരണ. ചർച്ചയിൽ കാവി പതാക കെട്ടാൻ പാടില്ല എന്ന് സിപിഎംകാർ വാശി പിടിച്ചെങ്കിലും ബാലഗോകുല പ്രവർത്തകൻ അത് സമ്മതിച്ചിരുന്നില്ല. നാടൊടുക്കും രണ്ട് ദിവസം മുമ്പ് കൊടി തോരണങ്ങൾ കെട്ടിയിരുന്നെങ്കിലും കടമ്പേരിയിൽ അവ നശിപ്പിക്കപ്പെടും എന്നതിനാൽ ഇന്ന് രാവിലെയാണ് പതാക കെട്ടിയത്.
സിപിഎം ശോഭയാത്ര കടന്ന് പോയപ്പോൾ റോഡരികിലെ പോസ്റ്റിൽ കെട്ടിയിരുന്ന മുഴുവൻ കാവി പതാകയും അവർ അഴിച്ച് കീറി നശിപ്പിച്ചു. പോലീസിൻ്റെ നേർ മുന്നിലായിരുന്നു സംഭവം എങ്കിലും നശീകരണം തടയാൻ ഒരു നടപടിയും ഉണ്ടായില്ല എന്നും ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി ആരോപിച്ചു. ഒരു കാലത്ത് സംഘ - പരിവാർ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്ന കടമ്പേരിയിൽ കുറേ കാലമായി പ്രശ്നങ്ങൾ ഒന്നും നിലനില്ക്കുന്നില്ല. ഭരണത്തിൻ്റെ ഹുങ്കിൽമനപൂർവ്വം പ്രശ്നം സൃഷ്ടിച്ച് സമാധാനം തകർക്കാനുള്ള സിപിഎം ശ്രമത്തെ ബിജെപി ജില്ല ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ അപലപിച്ചു.
BJP



.jpg)





.jpg)






















