തളിപ്പറമ്പ നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള വിവിധ പദ്ധതിക്കായി ഉപകരണങ്ങളുടെ ആവശ്യകത നിർണയ ക്യാമ്പ് തളിപ്പറമ്പ അക്കിപ്പറമ്പ് സ്കൂളിൽ വച്ച് 20/09/2025 ന് നടത്തി.
നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ഷബിത എം കെ, പി പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ സലീം കൊടിയിൽ ഇ കുഞ്ഞിരാമൻ,വത്സ രാജൻ,എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ lറജില.പി സ്വാഗതവും ICDS സൂപ്പർവൈസർ സ്മിത കെ കുന്നിൽ നന്ദിയും പറഞ്ഞു. തളിപ്പറമ്പ താലൂക്ക് ആശുപത്രി യിലെ ഡോക്ടർ നിഥിൻ കോശി ക്യാമ്പിന് നേതൃത്വം നൽകി.
Taliparamba Nagara Sabha



.jpg)





.jpg)






















