കൊളച്ചേരി: കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) ലോക പാലിയേറ്റീവ് ഹോസ് പീസ് ദിനമായ ഒക്ടോബർ പതിനൊന്ന് ശനിയാഴ്ച നടത്തിയ പാലിയേറ്റിവ് കെയർ സന്ദേശ റാലി ശ്രദ്ധേയമായി. കൊളച്ചേരി പഞ്ചായത്തിലെ ചേലേരി എ യു പി സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച സന്ദേശ യാത്ര ചേലേരി മുക്ക് അങ്ങാടിയിൽ സമാപിച്ചു. കണ്ണൂർ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി സന്ദേശ യാത്രയെ അഭിവാദ്യം ചെയ്തു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സജീവ പാലിയേറ്റിവ് കെയർ പ്രവർത്തകനുമായ എം അനന്തൻ മാസ്റ്റർ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് കോടിപ്പൊയിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. ട്രഷറർ അഹ് മദ് തേർളായി പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി, മുസ്ലിംലീഗ് തളിപറമ്പ മണ്ഡലം ട്രഷറർ ടി. വി അസൈനാർ മാസ്റ്റർ സംസാരിച്ചു.


ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു. ബാൻ്റ് മേളത്തിൻ്റെയും റോളർ സ്കേറ്റിംഗ് ബോയ്സിൻ്റെയും അകമ്പടിയോടെ നടന്ന പാലിയേറ്റീവ് കെയർ സന്ദേശ റാലിയിൽ പി ടി എച്ച് വളണ്ടിയർമാർ, കോർഡിനേറ്റർമാർ, മെഡിക്കൽ ടീം അംഗങ്ങൾ ഉൾപെടെ നിരവധി പ്രവർത്തകർ പാലിയേറ്റീവ് സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി അണിനിരന്നു.
കോടിപ്പൊയിൽ മുസ്തഫ, അഹ് മദ് തേർളായി, വി പി അബ്ദുൽ സമദ് ഹാജി, ടി. വി അസൈനാർ മാസ്റ്റർ, എം അബ്ദുൽ അസീസ് ഹാജി, സയ്യിദ് ആറ്റക്കോയ തങ്ങൾ, കുഞ്ഞഹ് മദ് കുട്ടി, അബ്ദുൽ ഖാദർ മൗലവി, പി പി താജുദ്ദീൻ, ഹാഷിം കാട്ടാമ്പള്ളി, മൻസൂർ പാമ്പുരുത്തി, കെ പി യുസഫ്, ജുനൈദ് നൂഞ്ഞേരി, അന്തായി ചേലേരി തുടങ്ങിയവർ നേതൃത്വം നൽകി.
PTH Palliative Care