തളിപ്പറമ്പ്: ആക്രിവില്‍പ്പനയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സസ്പെന്റ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വിശദീകരണം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പരിഗണനക്കെത്തിയത് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെയും ശബ്ദായമാനമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
ഇക്കഴിഞ്ഞ മെയ്മാസം മുതല്‍ നടന്നുവരുന്ന പ്രശ്നത്തില്‍ മുന്‍സിപ്പല്‍ ജോ.ഡയരക്ടര്‍ നഗരസഭ ക്ലര്‍ക്ക് വി.വി.ഷാജിയെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
പ്രശ്നം ചര്‍ച്ചക്ക് വന്ന ഉടന്‍ തന്നെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സ്‌ക്രാപ്പ്ലേലം അഴിമതിയുടെ പങ്കുപറ്റിയവര്‍ രാജിവെക്കുക എന്ന പ്ലക്കാര്‍ഡുകല്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.
പ്രതിപക്ഷത്തെ സി.പി.എം അംഗം സി.വി.ഗിരീശനും വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനും ഇതിന്റെ പേരില്‍ പരസ്പരം കൊമ്പുകോര്‍ത്തു.ഒടുവില്‍ പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ അജണ്ട അംഗീകരിച്ചു.
തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ വികസനകാര്യങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം തെരുവുകള്‍ തോറും പറഞ്ഞുകൊണ്ടിരിരിക്കുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് നഗരസഭ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വികസനസദസ് നടത്തേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.
വികസനപദ്ധതികള്‍ ഇല്ലാത്തതിനാലാണ് സദസ് നടത്താതിരിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ വികസന പദ്ധതികളുടെ സുദീര്‍ഘമായ പട്ടിക നിരത്തി ലീഗ് കൗണ്‍സിലര്‍ പി.സി.നസീര്‍ പ്രതിരോധിച്ചു.
പി.പി.മുഹമ്മദ് നിസാര്‍, എം.കെ.ഷബിത, പി.രജുല, കെ.രമേശന്‍, കെ.നബീസബീവി, പി.പി.ഖദീജ, പി.വി.സുരേഷ്, കെ.വല്‍സരാജന്‍, വി.വിജയന്‍, പി.വല്‍സല എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.ചെയര്‍പേഴ്സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.
Scrap issue





























.jpeg)
.png)




