പരിയാരം: അംഗൻവാടിയിൽ നിന്നും കുട്ടിയെ കൊണ്ടുപോകുന്നത് തടഞ്ഞ ജീവനക്കാരെ മർദ്ദിച്ച യുവാവ് പിടിയിൽ . എടക്കോം സ്വദേശി കണ്ണങ്കെ നിയാസിനെ (29)യാണ് പരിയാരം പോലീസ് പിടികൂടിയത്. അംഗൻവാടി ജീവനക്കാരി പാണപ്പുഴ കണാരംവയലിലെ കെ.പ്രമീളയുടെ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 1.10 മണിയോടെയാണ് സംഭവം. പ്രതിയുമായി വേർപിരിഞ്ഞു കഴിയുന്ന ഭാര്യയുടെ അനുവാദമില്ലാതെ പരാതിക്കാരി ജോലി ചെയ്യുന്ന കണാരം വയലിലെ അംഗൻവാടിയിൽ അതിക്രമിച്ച് കയറി കുട്ടിയെ അനുവാദമില്ലാതെ എടുത്ത് കൊണ്ടുപോകുന്നത് തടഞ്ഞ വിരോധത്തിൽ പരാതിക്കാരിയെ കൈ കൊണ്ട് അടിച്ചും കൈമുട്ട് കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
facebookShare on Facebook
crime




































