തളിപ്പറമ്പ്: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന തളിപ്പറമ്പ് നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എം.സി.എഫ്.) പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.
ബദരിയാ നഗർ എം.സി.എഫ്. പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ള്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ എ.ആർ. സൗമ്യ പദ്ധതി വിശദീകരണം നടത്തി. വിവിധ സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ഷബിത, പി. റജുല, പി.പി. മുഹമ്മദ് നിസാർ, കെ.പി. ഖദീജ, വാർഡ് കൗൺസിലർ പി. റഹ്മത്ത് ബീഗം, ക്ലീൻ സിറ്റി മാനേജർ എ.പി. രഞ്ജിത്ത് കുമാർ, മ്യുനിസിപ്പൽ എഞ്ചിനീയർ എസ്. സീന, കെ.എസ്.ഡബ്ള്യു.എം.പി. കണ്ണൂർ ജില്ലാ സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ പി. അപർണ്ണ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ നബീസാ ബീവി സ്വാഗതവും, എസ്.ഡബ്ള്യു.എം. എൻജിനീയർ അഖില ആഗ്നസ് മാത്യു നന്ദിയും പറഞ്ഞു.
mcf



























.jpeg)
.png)
.jpg)
.jpeg)





