പട്ടുവം ഗ്രാമപഞ്ചായത്ത് ജനകീയ വികസന പത്രിക സമർപ്പണം 26 26 10 2025 ഞായറാഴ്ച 3:00 മണിക്ക് മംഗലശ്ശേരി വള്ളംകളി വെച്ച് നടന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല സെക്രട്ടറി ശ്രീ മുരളി കടമ്പേരി സ്വാഗതം പറഞ്ഞു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി ശ്രീമതി അധ്യക്ഷത വഹിച്ചു. ജനകീയ വികസന പത്രിക ആമുഖ അവതരണം കെ കെ സുഗതൻ (പരിഷത്ത് വികസന സമിതി സംസ്ഥാന കമ്മിറ്റി അംഗം )നിർവഹിച്ചു.
വികസന പത്രിക പ്രകാശനം പ്രൊഫസർ എൻ കെ ഗോവിന്ദൻ ശ്രീ ആനക്കയിൽ ചന്ദ്രൻ (തളിപ്പറമ്പ് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്) നൽകിക്കൊണ്ട് നിർവഹിച്ചു ജനകീയ വികസന പത്രിക നിർദ്ദേശങ്ങൾ വി വി ബാലകൃഷ്ണൻ അവതരിപ്പിച്ചു.
തുടർന്ന് ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം കെ ഗോവിന്ദൻ (പരിഷത്ത് വികസന സമിതി ജില്ലാ കൺവീനർ) ക്രോഡീകരണം നടത്തി സിന്ധു ടി വി നന്ദി പറഞ്ഞു.
pattuvam




































