സി ബി ഐ ചമഞ്ഞ് റിട്ട ഉദ്യോഗസ്ഥന്റെ മൂന്നേ കാൽ കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

സി ബി ഐ ചമഞ്ഞ് റിട്ട ഉദ്യോഗസ്ഥന്റെ മൂന്നേ കാൽ കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ
Oct 28, 2025 01:57 PM | By Sufaija PP

തളിപ്പറമ്പ്: സിബിഐ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥന്റെ മൂന്ന് കോടി പതിനഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയില്‍.ഉത്തര്‍പ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സര്‍സദിനെ(32)യാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച്

ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. മനോജ് കാനായി, എ.എസ്.ഐ. എസ്.ജി.സതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. അനീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം ഉത്തര്‍പ്രദേശില്‍ വെച്ച് പിടികൂടിയത്.

സി.ബി.ഐയില്‍ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസില്‍ കാരോത്ത് വളപ്പില്‍ ഭാര്‍ഗ്ഗവന്റെ (74)മൂന്ന് കോടി 15.5 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.2024 സപ്തംബര്‍ 19 നും ഒക്ടോബര്‍ മൂന്നിനു വൈകുന്നേരം 5 മണിക്കുമിടയിലായിരുന്നു സംഭവം. പരാതിക്കാരനെ സി.ബി.ഐയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് വാട്‌സാപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്ത് സര്‍വയലന്‍സില്‍ നിര്‍ത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിന് പരാതിക്കാരനില്‍ നിന്നും അക്കൗണ്ടുകള്‍ വഴി പലതവണകളായി മൂന്നു കോടി 15,50,000 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിയെടുക്കുകയായിരുന്നു.

പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിന്‍വലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.തുടര്‍ന്ന് ഉത്തര്‍പ്രദേശിലെത്തിയ സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

cyber froud

Next TV

Related Stories
കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Nov 20, 2025 09:05 PM

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ്...

Read More >>
കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 20, 2025 09:03 PM

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

Nov 20, 2025 07:08 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി...

Read More >>
എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

Nov 20, 2025 07:06 PM

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക...

Read More >>
വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Nov 20, 2025 07:01 PM

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ് 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
 നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

Nov 20, 2025 04:44 PM

നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം ഏഴ് പേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup

Entertainment News