വിദ്യാർഥി കൺസെഷൻ ഓൺലൈനാവുന്നു

വിദ്യാർഥി കൺസെഷൻ ഓൺലൈനാവുന്നു
Nov 4, 2025 08:30 PM | By Sufaija PP

കെഎസ്ആർടിസിക്ക് പുറമേ സ്വകാര്യ ബസുകളിലും വിദ്യാർഥി കൺസെഷൻ ഓൺലൈനാകും. മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പ്‌ വഴിയാണ് യാത്രാ സൗജന്യം.

കൺസെഷൻ സംബന്ധിച്ചുള്ള തർക്കം ഒഴിവാകും എന്നതാണ് നേട്ടം. പഠന ആവശ്യങ്ങൾക്ക് മാത്രമായി വിദ്യാർഥികളുടെ യാത്ര നിയന്ത്രിക്കാൻ പുതിയ സംവിധാനത്തിൽ കഴിയും.

കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് അതിലൂടെ അപേക്ഷിക്കണം. യാത്ര ചെയ്യേണ്ട പാത സഹിതം വിദ്യാലയ അധികൃതർ കൺസെഷന് ശുപാർശ നൽകണം. ഇത് പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ കൺസെഷൻ അനുവദിക്കും.

ക്യുആർ കോഡുള്ള കൺസെഷൻ കാർഡാണ് ഓൺലൈനിൽ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈൽ ഫോണിൽ ഇത് സ്കാൻ ചെയ്യുമ്പോൾ ഏത് പാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിക്കാം.

സ്വകാര്യ ബസുകളിലെ യാത്രാ സൗജന്യം സംബന്ധിച്ച വിശദ വിവരങ്ങൾ ഇതിലൂടെ സർക്കാരിന് ലഭ്യമാകും. സർക്കാർ അംഗീകൃത വിദ്യാലയങ്ങൾക്കേ കൺസെഷന് ശുപാർശ ചെയ്യാൻ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാർഥികളും ആപ്പിൽ രജിസ്റ്റർ ചെയ്യണം.

Concession

Next TV

Related Stories
മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും കുതിച്ചുയരുന്നു

Nov 21, 2025 03:33 PM

മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും കുതിച്ചുയരുന്നു

മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും...

Read More >>
 യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ  കേസ്

Nov 21, 2025 03:30 PM

യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ കേസ്

യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ ...

Read More >>
എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല

Nov 21, 2025 03:28 PM

എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല

എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല...

Read More >>
ജോലിക്കിടെ സ്വകാര്യ ബസിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു

Nov 21, 2025 03:20 PM

ജോലിക്കിടെ സ്വകാര്യ ബസിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു

ജോലിക്കിടെ സ്വകാര്യ ബസിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി...

Read More >>
സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

Nov 21, 2025 12:17 PM

സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ...

Read More >>
Top Stories

News Roundup