തളിപ്പറമ്പ :കുറുമാത്തൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം. മാതാവ് അറസ്റ്റിൽ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നൽകി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബ ഷീറയെയാണ് തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്ത്
മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റിൽ വീണ് മരിച്ചത്. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ ആദ്യ മൊഴി.സംഭവസ്ഥലത്ത് എത്തിയ പോലീസ് ഈ മൊഴി വിശ്വസിച്ചിരുന്നില്ല തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
മിനിഞ്ഞാന്ന് രാവിലെയായിരുന്നു സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കാര്യങ്ങള്‍ പോലീസിന് നേരത്തെ വ്യക്തമായിരുന്നുവെങ്കിലും ശാസ്ത്രീയമായ മുഴുവന്‍ തെളിവുകളും ശേഖരിച്ചശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്ന ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് വൈകിയത്.
ഇന്ന് രാവിലെ കുറുമാത്തൂരിലെ വീട്ടിലെത്തിയാണ് ഉമ്മ മുബഷീറയെ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പ്രസവിച്ച സ്ത്രീകളില്‍ ഉണ്ടാകാറുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍(പ്രസവാനന്തര വിഷാദം) എന്ന മാനസിക സമ്മര്‍ദ്ദം കാരണമായിരിക്കാം ഈ കടുംകൈ ചെയ്യാന്‍ അമ്മയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
murder case. Mother arrested





































