പന്നിയൂരിൽ സ്വർണ്ണവും പണവും കവർന്ന സംഭവം:സഹോദരി ഭർത്താവ് അറസ്റ്റിൽ

പന്നിയൂരിൽ സ്വർണ്ണവും പണവും കവർന്ന സംഭവം:സഹോദരി ഭർത്താവ് അറസ്റ്റിൽ
Nov 11, 2025 02:07 PM | By Sufaija PP

തളിപ്പറമ്പ്: പന്നിയൂരില്‍ 12.42 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയത് അടുത്ത ബന്ധു. പരാതിക്കാരി റഷീദയുടെ സഹോദരിയുടെ ഭര്‍ത്താവ് കുടക് സ്വദേശി പി.എം.സുബീര്‍(42)ആണ് പിടിയിലായത്. പ്രതിയെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ.ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

പതിമൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 27,000 രൂപയുമാണ് കവര്‍ന്നത്.പന്നിയൂര്‍ പള്ളിവയലില്‍ പന്നിയൂര്‍ എ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി.റഷീദയുടെ(50)വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഒക്ടോബര്‍ 17 ന് രാവിലെ 10 നും നവംബര്‍ 2 ന് രാവിലെ 9.30 നും ഇടയിലാണ് കവര്‍ച്ച നടന്നത്.ബെഡ്‌റുമിലെ അലമാരയില്‍ നിന്നും 3.5 പവന്റെയും 4.5 പവനന്റെയും മാലകളും 2 പവന്റെ വളയും ഒരു പവന്റെ കൈചെയിനും അര പവന്‍ മോതിരവും അരപവന്റെ 2 ജോഡി കമ്മലുകളുമാണ് മോഷ്ടിച്ചത്.ഒരു 27,000 രൂപയും മോഷ്ടാവ് കൊണ്ടുപോയിരുന്നു. സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായ മുസ്തഫയെ പരിചരിക്കാന്‍ വരാറുണ്ടായിരുന്ന സുബീര്‍ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന് കവര്‍ച്ച നടത്തുയായിരുന്നു.

മോഷണം നടത്തിയത് മുസ്തഫയെ കാണാന്‍ എത്തിയ ബന്ധുക്കളില്‍ ആരോ ആണെന്ന് ഉറപ്പുള്ളതിനാല്‍ പരാതി കൊടുക്കാതെ എടുത്തവര്‍ തിരിച്ച് തരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരിച്ചുകിട്ടാത്ത സാഹചര്യത്തിലാണ് പരാതിന നല്‍കിയത്.ഇന്നലെ രാത്രിയിലാണ് സംശയത്തിന്റെ പേരില്‍ പോലീസ് സുബീറിനെ പിടികൂടി ചോദ്യം ചെയ്തത്.ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.

എസ്.ഐ. ജെയിമോന്‍ ജോര്‍ജ്, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ മാരായ വിജേഷ്, സബിത എന്നിവരാണ് അേേന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Gold and cash theft incident in Panniyur

Next TV

Related Stories
കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Nov 20, 2025 09:05 PM

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ്...

Read More >>
കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 20, 2025 09:03 PM

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

Nov 20, 2025 07:08 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി...

Read More >>
എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

Nov 20, 2025 07:06 PM

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക...

Read More >>
വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Nov 20, 2025 07:01 PM

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ് 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
 നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

Nov 20, 2025 04:44 PM

നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം ഏഴ് പേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup

Entertainment News