ബസ്സ് സമയത്തെ ചൊല്ലി കണ്ടക്ടർക്ക് മർദ്ദനം: സൽസബീൽ ബസ് കണ്ടക്ടർക്കെതിരെ കേസ്. തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന KL58P2215 എന്ന നമ്പർ അരുൺ ബസ്സിലെ കണ്ടക്ടർ ആയിരുന്ന ഇരിട്ടി സ്വദേശി വിഷ്ണു വിജയനെയാണ് സൽസബീൽ ബസ്സിലെ കണ്ടക്ടർ ആയിരുന്ന നസീം ബസ്സിൽ കയറി മർദിച്ചത്.
ബസ്സിന്റെ സമയക്രമത്തെ ചൊല്ലിയുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമെന്നും വിഷ്ണുവിന്റെ പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Case filed against Salsabeel bus conductor



































