ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപ ലഭിക്കുന്നു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത്. 2019 ഫെബ്രുവരി 24-ന് ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം കിസാൻ സമ്മാൻ നിധി യോജന, യോഗ്യരായ കർഷക കുടുംബത്തിന് വാർഷിക സാമ്പത്തിക സഹായം നൽകുന്നു.
സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുമ്പോൾ സ്റ്റാറ്റസിൻ്റെ ട്രാക്ക് പരിശോധിക്കാൻ കഴിയും. ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണെന്ന് അർഹരായ കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്‌സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പറായ 155261 / 011-24300606 എന്നതിൽ ബന്ധപ്പെടാം.
21st installment of PM Kisan Yojana this week



























.jpeg)
.png)
.jpg)
.jpeg)





