പരിയാരം: പഞ്ചായത്തിലെ ഇപ്പോഴത്തെ നേതാക്കളിൽ ഏറ്റവും ശക്തനായ മുസ്ലിം ലീഗ് നേതാവ് ആരാണ് എന്ന ചോദ്യത്തിനുള്ള ഒരേയൊരു ഉത്തരമാണ് ശൂക്കൂർ സാഹിബ്. പരിയാരം കോരൻപീടികയിലെ മുസ്ലിം ലീഗ് സ്ഥാപകനേതാക്കന്മാരായ മർഹും പളുങ്ക് ഉമ്മർ സാഹിബ് , മർഹും ,സ്റ്റേറ്റ് ഇബ്രാഹിം സാഹിബ്, മർഹും ടി പി ഖാലിദ് സാഹിബ് , ഇവരിൽ ടി പി ഖാലിദ് സാഹിബിന്റെ പാരമ്പര്യവുമായി ദുബൈ കെഎംസിസിയിൽ പ്രവർത്തനം തുടങ്ങിയ ശുക്കൂർ സാഹിബ് പ്രവാസജീവിതം അവസാനിപ്പിച്ച് 2010 ൽ കോരൻപീടിക ശാഖാ മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി ആയാണ് നാട്ടിൽ പ്രവർത്തനം പുനരാരംഭിച്ചത്.
പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രെസിഡന്റായി നീണ്ടകാലം പ്രവർത്തിക്കുകയും പിന്നീട് മണ്ഡലം ഭാരവാഹി ആയി തെരഞ്ഞെടുക്കപ്പെട്ടതിനാൽ പഞ്ചായത്തു നേതൃസ്ഥാനത്ത് നിന്ന് മാറുകയും ആണുണ്ടായത്. ആ കാലയളവിൽ തന്നെ തലോറയടക്കമുള്ള സിപിഎം ശക്തികേന്ദ്രങ്ങളിൽ മത്സരിച്ചുകൊണ്ട് രണ്ടുപ്രാവശ്യം പരാജയപ്പെട്ടു എങ്കിലും മത്സരിച്ച ഇടങ്ങളിലൊക്കെ മുസ്ലിംലീഗിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും പിന്നീട് അവിടങ്ങളിൽ പാർട്ടിക്ക് ജയിച്ചുവരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു. അതോടൊപ്പം 2020 ൽ കോരൻപീടികയിൽ നിന്നും ചരിത്ര ഭൂരിപക്ഷത്തിൽ പഞ്ചായത്തു മെമ്പറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
അദ്ദേഹം പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വത്തിരിക്കെ യുഡിഫ് നേതൃസ്ഥാനത്തും അദ്ദേഹമുണ്ടായിരുന്നു. മുന്നണിയിലെ എല്ലാപാർട്ടികളുമായി സൗഹൃദം സൂക്ഷിച്ച അദ്ദേഹം .ഈ പഞ്ചായത്തു തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 11ആം വാർഡ് തലോറ സൗത്ത് വാർഡിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അദ്ദേഹത്തെ ആയിരുന്നു. ശക്തമായ മത്സരത്തിലൂടെ അദ്ദേഹ സീറ്റ് പിടിച്ചെടുക്കുമെന്ന വിശ്വാസം പാർട്ടിക്കുണ്ടായിരുന്നു.
എന്നാൽ പരിയാരം പഞ്ചായത്ത് സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് യുഡിഎഫ്ൽ ഉണ്ടായ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ പരമാവധി ശ്രമിക്കുകയും , പ്രശ്നപരിഹാരത്തിനായി തനിക്ക് മത്സരിക്കാൻ പാർട്ടി അനുവദിച്ച സീറ്റ് കോൺഗ്രസ്സിന് വിട്ടുനൽകാൻ തയ്യാറാവുകയും ചെയ്തു അദ്ദേഹം. ഘടകകക്ഷികളുമായി അദ്ദേഹത്തിനുള്ള ബന്ധം പ്രശ്‌നപരിഹാരം എളുപ്പമാക്കുകയും ചെയ്തു.
വിട്ടുവീഴ്ചയിലൂടെയും ജനമസ്സുകൾ കീഴ്പ്പെടുത്താൻ സാധിക്കും എന്ന് കാണിച്ച ഷുക്കുർസാഹിബ് തന്നെയാണ് ഇന്നത്തെ ഹീറോ. പാർട്ടിക്ക് വേണ്ടി CH സെന്ററിലടക്കം സേവന രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം, ആവിശ്യഘട്ടങ്ങളിൽ പാർട്ടിക്ക് വേണ്ടി പോരാട്ടങ്ങൾ മുന്നിൽ നിന്ന് നയിച്ചു ജയിൽവാസമടക്കം വരിച്ചിരുന്നു.
Shukkur Sahib





































