ചെറുതാഴം: ചെറുതാഴം ഗ്രാമ പഞ്ചായത്ത്, കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെയും ചെറുതാഴം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് (എസ് പി സി ), ടീനേജ് ക്ലബ്ബ് എന്നിവയുടെയും സഹകരണത്തോടെ, 'ജീവിതമാണ് ലഹരി - ലഹരിയല്ല ജീവിതം' എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്നു.
ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി ക്വിസ് മത്സരം ലഘുനാടക മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ബീന പി പി , ടീനേജ് ക്ലബ്ബ് കോ ഓഡിനേറ്റർ ഡോക്ടർ ഗായത്രി പി വി, എസ് പി സി സി പി ഒ നജീബ് വാകയാട്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് ഉമേഷ് ടിവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ എം വി , ആരോഗ്യ പ്രവർത്തകരായ ജ്യോതി അഗസ്റ്റിൻ , സംഗീത എംപി എന്നിവർ പങ്കെടുത്തു.
ക്വിസ് മത്സര വിജയികളായ ദൃശ്യ ദിലീഷ് , ആരാധ്യ കെ, ലഘുനാടക വിജയികളായ അവന്തിക & പാർട്ടി , നന്ദകിഷോർ & പാർട്ടി എന്നിവർക്ക് സമ്മാനങ്ങൾ നൽകി.
Anti-addiction awareness program organized




































