ധർമ്മശാല:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആന്തൂർ നഗരസഭയിലെ 29 വാർഡുകളിലെയും ഇടതു സ്ഥാനാർത്ഥികൾ വരണാധികാരികൾക്ക് മുമ്പാകെ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. 28 വാർഡുകളിൽ സി.പി.ഐ. എം സ്ഥാനാർത്ഥികളും പന്ത്രണ്ടാം വാർഡ് നണിച്ചേരിയിൽ സി.പി.ഐയും മത്സരിക്കും.
ധർമ്മശാല എൻഎച്ച് ജംക്ഷൻ കേന്ദ്രീകരിച്ച് നഗരസഭ ഓഫീസിലേക്ക് സ്ഥാനാർത്ഥികളും നേതാക്കളും പ്രകടനമായി എത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.പ്രകടനത്തിന് സിപിഎം ജില്ലാക്കമ്മറ്റിയംഗവും മുൻ ചെയർപേർസണുമായ പി.കെ.ശ്യാമളടീച്ചർ, ഏരിയാക്കമ്മറ്റിയംഗവും നഗരസഭ ചെയർമാനുമായ പി.മുകുന്ദൻ, സിപിഐ നേതാവ് പി.കെ.മുജിബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
പഴയകാല നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയാണ് സ്ഥാനാർത്ഥികൾ പത്രികാ സമർപ്പണനത്തിന് എത്തിയത്.
Anthoor Municipality Left candidates submit nominations




































