കണ്ണൂർ: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക നൽകി. മാട്ടൂൽ ഡിവിഷനിൽ എസ് കെ പി സക്കരിയയും കൊളച്ചേരിയിൽ കെ കെ മുസ്തഫയും കൊളവല്ലൂരിൽ സി കെ മുഹമ്മദലിയും പരിയാരത്ത് ജംഷീർ ആലക്കാടുമാണ് റിട്ടേണിംഗ് ഓഫീസറായ ജില്ലാ കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ,ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള ,ട്രഷറർ മഹമ്മൂദ് കടവത്തൂർ, ഭാരവാഹികളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,എംപി മുഹമ്മദലി, ബി കെ അഹമ്മദ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ ഒ.പി ഇബ്രാഹിംകുട്ടി മാസ്റ്റർ, പി വി ഇബ്രാഹിം മാസ്റ്റർ, അസ്ലം കണ്ണപുരം, അബൂബക്കർ വായാട്, അബ്ദുൽ ഷുക്കൂർ പരിയാരം തുടങ്ങിയവർ നോമിനേഷൻ സമയത്ത് സ്ഥാനാർത്ഥികളെ അനുഗമിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മറ്റു രണ്ടു സ്ഥാനാർത്ഥികളും കണ്ണൂർ കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന 18 സ്ഥാനാർത്ഥികളും ഇന്ന് പത്രിക സമർപ്പിക്കും .
Muslim League candidates contesting for district panchayat divisions have filed their nomination papers.




































