തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസിന്‍റെ ഓപ്പറേഷൻ ബ്ലാക് ബോർഡ് റെയ്ഡില്‍ കണ്ടെത്തി. മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നു. കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ താമസം വരുത്തുന്നുവെന്നും കണ്ടെത്തി.
'ഭിന്നശേഷി സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ അധ്യാപക നിയമനങ്ങൾ നടത്തി'. 'അധ്യാപക തസ്തിക നിലനിർത്താൻ മറ്റ് സ്കൂളുകളിലെ കുട്ടികൾക്ക് അഡ്മിഷൻ നൽകി'. വിരമിച്ച ഉദ്യോഗസ്ഥർ അഴിമതിക്ക് ഇടനിലക്കാരാകുന്നുവെന്നും വിജിലൻസിന് വിവരം കിട്ടി.
Massive corruption in the education department




































