തളിപ്പറമ്പ്: റയാൻ ഇന്റർനാഷണൽ മോണ്ടിസോറി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. സിന്ദു സ്വാഗത പ്രസംഗം നടത്തി.സ്കൂൾ പ്രിൻസിപ്പൽ അനീസ് എംകെ വാർഷിക ദിനാഘോഷത്തെ അഭിസംബോധന ചെയ്തു.
തുടർന്ന് പരുപാടി ഉൽഘാടനം ചെയ്തു. കണ്ണൂർ തഹസിൽദാർ ആഷിക് തോറ്റൻ, കണ്ണൂർ കലക്ടറേറ്റിലെ ഹുസൂർ ഷെരിസ്താദാർ നിസാർ കെ , കുറുമാത്തൂർ പഞ്ചായത്ത് വാർഡ് അംഗം കാനായി രാജൻ, തളിപ്പറമ്പ് വാർഡ് കൗൺസിലർ നിമിഷ ഇ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മോണ്ടിസോറി വിഭാഗം കുട്ടികളുടെ പരിപാടികളും ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വിവിധ സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു.
Annual celebration organized at Ryan International Montessori School

































