പരിയാരം: സമാനതകളില്ലാത്ത സാന്ത്വന പ്രവർത്തനങ്ങൾക്ക് ഒരേട് കൂടി. തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ വെള്ളിയാഴ്ച കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നിന്ന് കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ച മൂളിയാർ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാട് വർഷങ്ങളായി താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രൻ ( 31 ) ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് മരണപ്പെട്ടിരുന്നു.
ഭാര്യ സരസ മാത്രമാണ് കൂടെയുണ്ടായിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും നാട്ടിൽ വേറെ ആരും ബന്ധുക്കൾ ഇല്ലാതിരുന്നതിനാലും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നില്ലെന്നും കണ്ണുർ മെഡിക്കൽ കോളേജിന്റെ അടുത്തുള്ള എവിടെയെങ്കിലും സംസ്കരിക്കണമെന്ന് മെഡിക്കൽ കോളേജ് സോഷ്യോളജിസ്റ്റ് മിനിമോൾ ജോസഫിനെ അറിയിക്കുകയും മിനിമോൾ അറിയിച്ചത് പ്രകാരം ദയ ചാരിറ്റബിൾ സൊസൈറ്റി ശവസംസ്കാരം ഏറ്റെടുക്കുകയും ചൊവ്വാഴ്ച രാവിലെ പരിയാരം അമ്മാനപ്പാറയുള്ള പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കുകയുമായിരുന്നു.
സംസ്കാരത്തിന് ദയ വൈസ് ചെയർമാൻ എം വി രാജീവൻ, ഗവേണിങ്ങ് ബോഡ് അംഗം പി ദാമോദരൻ, പരിയാരം പഞ്ചായത്ത് മെമ്പർ പത്മലോചനൻ,ടി സുരേന്ദ്രൻ, എൻ ജയേഷ്, മീറേഷ് എന്നിവർ നേതൃത്വം നൽകി. ഭാര്യ സരസയെ സംസ്കാരകർമ്മൾക്ക് ശേഷം ദയ വളണ്ടിയർമാർ വസ്ത്രങ്ങളും സാമ്പത്തിക സഹായവും നൽകി. ചെർക്കള ആഡൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ബന്ധുക്കൾ ആരും ഇല്ലാത്ത ചന്ദ്രനും സരസയും വർഷങ്ങൾക്ക് മുന്നേ കർണ്ണാടകത്തിൽ നിന്ന് കേരളത്തിൽ എത്തിയതാണ്. ചന്ദ്രന്റെ മരണത്തോടെ ഒറ്റയ്ക്കായി പോയ നിരക്ഷരയും നിരാലംബയുമായ സരസയുടെ തുടർ ജീവിതത്തിന് നടപടികൾ പോലീസ് സ്വീകരിക്കുമെന്ന് ദയയെ അറിയിചിട്ടുണ്ട്.
പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദയാ ചാരിറ്റബിൾ സൊസൈറ്റി ഏതാനും മാസങ്ങൾക്കകം ഇരുപതോളംആരോരുമില്ലാത്ത മൃതദേഹങ്ങൾ സംസ്കരിച്ച് . മാതൃക കാണിച്ചിട്ടുണ്ട്.ആരോരും ഇല്ലാത്ത രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കാൻ ദയ ചാരിറ്റബിൾ സൊസൈറ്റി മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
Daya Charitable Society


































