തളിപ്പറമ്പ്: അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് തളിപ്പറമ്പ് പട്ടണത്തെ പ്രതാപകാലത്തെ തളിപ്പറമ്പായി തിരിച്ച് കൊണ്ടുവരാൻ എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് മർച്ചന്റ്സ് അസോസിയേഷൻ തളിപ്പറമ്പ് നഗരസഭ മുനിസിപ്പൽ ചെയർ പേഴ്സൺ പി കെ സുബൈറിന് നിവേദനം നൽകി.
"സർ,
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2026-31 കാലഘട്ടത്തേക്കുള്ള ഭരണസമിതിയുടെ ചെയർമാൻ ആയിട്ട് താങ്കളെ തിരഞ്ഞെടുത്തു സന്തോഷവും അഭിനന്ദനവും പിന്തുണയും അറിയിക്കുന്നു. വികസിച്ചുവരുന്ന തളിപ്പറമ്പ് പട്ടണത്തിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും അവരുടെ ഉപജീവനത്തിനും പൊതു ജനങ്ങൾക്ക് പട്ടണത്തിൽ വന്ന് പോകുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചാൽ മാത്രമേ തളിപ്പറമ്പ് പട്ടണത്തെ പ്രതാപ കാലത്തെ തളിപ്പറമ്പായി നമുക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. പ്രധാനമായും നമുക്ക് വേണ്ട ഒന്ന് രണ്ട് വിപുലീകരണം നടത്തിയാൽ സാധ്യമാവും. ആദ്യമായി 1-ശാസ്ത്രീയമായ രീതിയിലുള്ള പാർക്കിംഗ് 2-പൊതുജനങ്ങൾക്ക് ആധുനികവൽക്കരിച്ചുകൊണ്ടുള്ള ശൗചാലയം 3-പട്ടണത്തിലെ ഗതാഗത നിയന്ത്രണം 4-അനധികൃത കച്ചവടം തുടങ്ങിയ കാര്യങ്ങൾ പ്രാഥമികമായിട്ട് തന്നെ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അങ്ങ് മുൻകൈയെടുത്തുകൊണ്ട് മുന്നോട്ടു വന്നാൽ നമ്മുടെ നഗരത്തെ പറുദീസ ആക്കാം ഏറ്റവും അടിസ്ഥാനപരമായ വികസനത്തിന്റെയും സൗകര്യത്തിന്റെയും കാതലായ ഈ വിഷയങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് തന്നുകൊണ്ട് പ്രതാപ കാലത്തുള്ള തളിപ്പറമ്പിനെ നമുക്ക് തിരിച്ചു കൊണ്ടുവരാം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട്
തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ വേണ്ടി
കെ എസ് റിയാസ് (പ്രസിഡണ്ട് )
വി താജുദ്ദീൻ (ജനറൽ സെക്രട്ടറി)
ടി.ജയരാജ്
(ട്രഷറർ)"
The Merchants Association




































