തളിപ്പറമ്പ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്. കുറ്റിക്കോൽ എസ് ജെ ബിൽഡേഴ്സിന് പിറകുവശത്തെ കിണറിലാണ് ഓട്ടോ മറിഞ്ഞത്. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം നടന്നത്.
അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ കൂവേട് റേഷൻ കടക്ക് സമീപത്തെ പി വി ഗിരിഷിനെ (50)തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം മംഗാലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ യാത്രക്കാരാരുമുണ്ടായിരുന്നില്ല . ഓട്ടോറിക്ഷ ആൾമറയിൽ തങ്ങി നിന്നതിനാലാണ് ദുരന്തം ഒഴിവായത്.
autorikshaw accident


.jpg)






.jpg)



























