എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം; പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല

എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം; പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല
Jan 12, 2026 12:09 PM | By Sufaija PP

എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാം. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും.

ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ കിടപ്പുരോഗികള്‍ ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കള്‍ ഹാജരാക്കിയാല്‍ മതി. ഹിയറിങ്ങിന് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പാര്‍ടികളുടെ ബൂത്ത് ഏജന്റിനേയോ ബിഎല്‍ഒയേയോ അറിയിക്കണം.

ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും ഹാജരാക്കണം. ആധാര്‍, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള 12 രേഖകളില്‍ ഒന്ന് ഹാജരാക്കണം.പകര്‍പ്പുകള്‍ നേരത്തെ ബിഎല്‍ഒമാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ഒറിജിനല്‍ മാത്രം ഹാജരാക്കിയാല്‍ മതി.

ഔദ്യോഗിക രേഖയായി ആധാര്‍ കാര്‍ഡ് ഹാജരാക്കുന്നവര്‍ മറ്റേതെങ്കിലും രേഖ കൂടി നല്‍കണം. കൂടാതെ എസ്‌ഐആര്‍ കരടുപട്ടികയിലെ പേരുവിവരങ്ങള്‍ തെറ്റാണെങ്കില്‍ ബിഎല്‍ഒമാരെ അറിയിക്കണം. ഹിയറിങ്ങിന് വരാന്‍ സാധിക്കാത്തവര്‍ക്കെല്ലാം മറ്റൊരു അവസരം കൂടി നല്‍കണമെന്നാണ് കമീഷന്റെ നിര്‍ദേശം.

Relief for expatriate voters in SIR

Next TV

Related Stories
ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

Jan 12, 2026 12:00 PM

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്...

Read More >>
വിസ്ഡം സ്റ്റുഡൻസ് തളിപ്പറമ്പ് മണ്ഡലം അൽവാൻ വിന്റർ ക്യാമ്പ് ഉജ്ജ്വലമായി

Jan 12, 2026 11:57 AM

വിസ്ഡം സ്റ്റുഡൻസ് തളിപ്പറമ്പ് മണ്ഡലം അൽവാൻ വിന്റർ ക്യാമ്പ് ഉജ്ജ്വലമായി

വിസ്ഡം സ്റ്റുഡൻസ് തളിപ്പറമ്പ് മണ്ഡലം അൽവാൻ വിന്റർ ക്യാമ്പ്...

Read More >>
പുതിയ റേഷൻ കാര്‍ഡ്: ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

Jan 12, 2026 11:53 AM

പുതിയ റേഷൻ കാര്‍ഡ്: ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ...

Read More >>
പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

Jan 12, 2026 11:48 AM

പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക്...

Read More >>
വിവാഹവേദിയിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Jan 12, 2026 09:40 AM

വിവാഹവേദിയിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

വിവാഹവേദിയിൽ ഐ. ആർ പി. ക്ക്...

Read More >>
മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് കെ.വി.മെസ്ന ഏറ്റുവാങ്ങി

Jan 12, 2026 09:37 AM

മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് കെ.വി.മെസ്ന ഏറ്റുവാങ്ങി

മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് കെ.വി.മെസ്ന...

Read More >>
Top Stories

News Roundup