തളിപ്പറമ്പ് : ഉത്തരമലബാറിലെ മുതിർന്ന അഭിഭാഷകൻ തളിപ്പറമ്പ ചിറവക്കിലെ പി. വി . ശ്രീധരൻ നമ്പ്യാർ (95) അന്തരിച്ചു . അഭിഭാഷവൃത്തിയിൽ 69 വർഷങ്ങൾ പൂർത്തീകരിച്ചാണ് ശ്രീധരൻ നമ്പ്യാർ വിടവാങ്ങിയത് . 40 വർഷങ്ങളോളം തളിപ്പറമ്പ് ബാർ അസോസിയേഷൻ പ്രസിഡണ്ട് ആയിരുന്നു. രാജരാജേശ്വര ക്ഷേത്ര നവീകരണ സമിതി പ്രസിഡണ്ട് , മൂത്തേടത്തു ഹൈസ്കൂൾ മാനേജർ, തളിപ്പറമ്പ് എഡ്യൂക്കേഷണൽ സൊസൈറ്റി ഭാരവാഹി, ഭാരതീയ വിദ്യാഭവൻ വൈസ് പ്രസിഡണ്ട്, ചിന്മയ സ്കൂൾ ഭരണ സമിതി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
ഭാര്യ: മംഗലശേരി തങ്കം. സഹോദരങ്ങൾ: ഡോക്ടർ പി. വി. മാധവൻ നമ്പ്യാർ (റിട്ടയർഡ് പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളേജ്), പി. വി. രവീന്ദ്രനാഥ് (കണ്ണൂർ), പി.വി. നളിനി (എറണാകുളം). പരേതനായ മുൻ കേരള ഹൈക്കോടതി ജഡ്ജി അഡ്വക്കേറ്റ് പി.വി. നാരായണൻ പരേതരായ യശോദ, കല്യാണി, സൗധ.വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ ബേബി മെന്മോറിയൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ ആണ് മരണപ്പെട്ടത്.
നാളെ ( 07.02.26) രാവിലെ 9 മണിക്ക് മുത്തേടത്ത് ഹയർ സെക്കൻഡറി ഹൈസ്കൂൾ, 9:30 മണിക്ക് തളിപ്പറമ്പ് ബാർ അസോസിയേഷൻ 10 :30 മണിക്ക് ചിറവക്ക് സ്വവസതിയിലും ഉച്ചയ്ക്ക്1മണിക്ക് ഏഴോം കണ്ണോം തറവാട്ട് വിട്ടിലും പൊതുദർശനത്തിനു വെക്കുന്നതാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 1:30 മണിക്ക് കണ്ണോം സമുദായ ശ്മശാനത്തിൽ
adv. p v nambiar





































