പ്രശസ്ത നാടക കലാകാരൻ രാധൻ കണ്ണപുരം അന്തരിച്ചു

പ്രശസ്ത നാടക കലാകാരൻ രാധൻ കണ്ണപുരം അന്തരിച്ചു
Jun 15, 2026 11:35 AM | By Sufaija PP

കണ്ണപുരം: പ്രശസ്ത നാടകപ്രവർത്തകൻ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ, 58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിലെ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.

40 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തിയ വിഖ്യാത നാടകങ്ങളിൽ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പല പ്രമുഖ സമിതികളിലും പ്രവർത്തിച്ചിട്ടുണ്ട്. നാടകപ്രവർത്തനത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. നാടകാഭിനയത്തിനും സംവിധാനത്തിനും പുറമേ ആകാശവാണിയിൽ ആർട്ടിസ്റ്റായും ഏതാനും സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്കാര ജേതാവും നാടക-സിനിമാ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ മിനി രാധൻ ആണ് ഭാര്യ. മക്കൾ: ആതിര (ആർട്ടിസ്റ്റ്), ആരതി (നഴ്സ്, യു.കെ). മരുമകൻ: വിവേക് (ഡെസ്ക് എഡിറ്റർ, ബാലരമ). സഹോദരങ്ങൾ: ഗിരിജ, ജിഷ, രജനി .സംസ്കാരം പിന്നീട് നടക്കും.

Content Highlight: Radhan kannapuram

Next TV

Related Stories
ഓട്ടോ ഡ്രൈവർ കെ. രതീഷ് നിര്യാതനായി

Jun 16, 2026 10:54 AM

ഓട്ടോ ഡ്രൈവർ കെ. രതീഷ് നിര്യാതനായി

കെ. രതീഷ് നിര്യാതനായി...

Read More >>
ബൈക്കപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു

Jun 16, 2026 09:01 AM

ബൈക്കപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു

ബൈക്കപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്നയാൾ...

Read More >>
പൂഞ്ഞേൻ ശ്രീധരൻ നിര്യാതനായി

Jun 16, 2026 08:57 AM

പൂഞ്ഞേൻ ശ്രീധരൻ നിര്യാതനായി

പൂഞ്ഞേൻ ശ്രീധരൻ...

Read More >>
കല്യാശേരി പാറക്കടവിലെ കക്കോപ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ നിര്യാതനായി

Jun 16, 2026 08:39 AM

കല്യാശേരി പാറക്കടവിലെ കക്കോപ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ നിര്യാതനായി

കല്യാശേരി പാറക്കടവിലെ കക്കോ പ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ...

Read More >>
സിപിഐഎം മാടായി ഏരിയ സെക്രട്ടറി സഖാവ് വി വിനോദ് അന്തരിച്ചു

Jun 14, 2026 09:12 AM

സിപിഐഎം മാടായി ഏരിയ സെക്രട്ടറി സഖാവ് വി വിനോദ് അന്തരിച്ചു

സിപിഐഎം മാടായി ഏരിയ സെക്രട്ടറി സഖാവ് വി വിനോദ്...

Read More >>
മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ നിര്യാതയായി

Jun 13, 2026 06:20 PM

മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ നിര്യാതയായി

മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ...

Read More >>
Top Stories










News Roundup






Entertainment News