ഒന്നര വയസുകാരന്റെ മരണം: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ

ഒന്നര വയസുകാരന്റെ മരണം: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ
2026-07-16T09:29:00 | By Sufaija PP

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. കുട്ടിയുടെ ചികിത്സയിൽ കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും ജനറൽ അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നുമാണ് ബോർഡിന്റെ കണ്ടെത്തൽ. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇതേ കാര്യങ്ങൾ ശരിവയ്ക്കുന്നു.

രാവിലെ 10.15 ന് ചികിത്സയ്ക്കായി എത്തിച്ച കുട്ടിക്ക് വൈകിട്ട് 4.15 നാണ് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയ സമയത്ത് ആശുപത്രിയിൽ മതിയായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ എന്നതിൽ സംശയമുണ്ടെന്നും ബോർഡ് വിലയിരുത്തി. ഡോക്ടർമാർക്കെതിരെ വിശദമായ അന്വേഷണം നടത്തി പൊലിസ് നടപടി സ്വീകരിക്കാമെന്നും മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു.

ബോർഡിന്റെ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം പൊലിസിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകും.അതേസമയം മെഡിക്കൽ ബോർഡ് യോഗത്തിൽ ഡിഎംഒയും സർക്കാർ പ്ലീഡറും തമ്മിൽ തർക്കമുണ്ടായി. യോഗത്തിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ ഡിഎംഒ അനുമതി നൽകിയത് സർക്കാർ പ്ലീഡർ എതിർത്തതാണ് തർക്കത്തിന് കാരണമായത്. സംഭവം നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് അന്വേഷണം നടത്തിയത്.

Content Highlight: Death of 1.5-year-old: Medical board concludes there was serious negligence by doctors at Payyannur Baby Memorial Hospital.

Next TV

Related Stories
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 16, 2026 09:13 PM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 16, 2026 08:51 PM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 05:40 PM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി...

Read More >>
'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Jul 16, 2026 05:34 PM

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

Jul 16, 2026 05:28 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി...

Read More >>
ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

Jul 16, 2026 05:20 PM

ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

ഗൃഹനാഥൻ കിണറിൽ വീണു...

Read More >>
Top Stories

News Roundup

GCC News