കൊയിലി ആശുപത്രിയിലെ നഴ്സുമാർ 62 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി

കൊയിലി ആശുപത്രിയിലെ നഴ്സുമാർ 62 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി
2026-07-16T14:12:00 | By Sufaija PP

കണ്ണൂർ: കൊയിലി ആശുപത്രിയിലെ നഴ്സുമാർ 62 ദിവസമായി നടത്തിയ സമരം അവസാനിച്ചു. ആശുപത്രി മാനേജ്മെന്റ് ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടതോടെയാണ് സമരം പിൻവലിച്ചത്. ഇന്ന് രാവിലെ ജില്ലാ ലേബർ ഓഫീസറുടെ മുൻപാകെ നടന്ന ചർച്ചയിലാണ് ധാരണയിലെത്തിയത്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ബിജോഷ് ജോസഫ്, പ്രസാദ്, മാനേജ്മെന്റ് പ്രതിനിധി നിധീഷ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. തുടർന്ന് സമരപ്പന്തലിൽ ആഹ്ലാദം പങ്കിട്ട നഴ്സുമാർ മധുരം വിതരണം ചെയ്തു.

ഇന്ന് രാവിലെ മുതൽ കൊയിലി ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധ പരമ്പരകൾ നടന്നിരുന്നു. ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് നടത്തിയ ഒത്തുതീർപ്പ് കരാറിൽ മാനേജ്മെന്റ് ഒപ്പുവെക്കാത്തതിൽ പ്രതിഷേധിച്ചാണ് യുവജന സംഘടനകൾ ഉപരോധ സമരം നടത്തിയത്. ഇതോടെ ആശുപത്രി പ്രവർത്തനം തടസപ്പെട്ടു.സജീവ് ജോസഫ് എം.എൽ.എ സമരപ്പന്തൽ സന്ദർശിച്ചു പിന്തുണ അറിയിച്ചു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ആശുപത്രി ഉപരോധം ജില്ലാ പ്രസിഡണ്ട് കെ.കെ. ഷിനാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് തഫ്ലീം മാണിയാട്ട് അധ്യക്ഷനായി. ഷാക്കിർ ആഡൂർ, ജംഷീർ എന്നിവർ നേതൃത്വം നൽകി.

എ.ഐ.വൈ.എഫ് പ്രവർത്തകരും ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ.വി. സാഗർ, കെ.വി. പ്രശോഭ്, കെ.വി. രജീഷ്, പി.കെ. മിഥുൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പോലീസ് മാർച്ച് ആശുപത്രിക്ക് മുന്നിൽ തടഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ, മഹിത മോഹൻ, മിഥുൻ മാറോളി, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി എൻ. സുകന്യ, കേരള മഹിള സംഘം ജില്ലാ സെക്രട്ടറി കെ.എം. സപ്ന, ഡി.സി.ഡി. ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, സംയുക്ത സമരസമിതി നേതാക്കളായ റഷീദ് കവ്വായി, അഡ്വ. അജയകുമാർ എന്നിവരും സമരത്തിൽ സംസാരിച്ചു.

Content Highlight: The strike by nurses at Koyili Hospital, which had been ongoing for 62 days, has been settled.

Next TV

Related Stories
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 16, 2026 09:13 PM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 16, 2026 08:51 PM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 05:40 PM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി...

Read More >>
'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Jul 16, 2026 05:34 PM

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

Jul 16, 2026 05:28 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി...

Read More >>
ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

Jul 16, 2026 05:20 PM

ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

ഗൃഹനാഥൻ കിണറിൽ വീണു...

Read More >>
Top Stories










News Roundup






GCC News