നിലവിൽ തൊപ്പി ഒളിവിലാണ്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പൊലീസ് കോടതിയിൽ എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച തൊപ്പിയുടെ യൂട്യൂബ് ചാനൽ അധികൃതർ നേരത്തെ പൂട്ടിയിരുന്നു. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്.
തുടക്കം മുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്ക് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ വലിയൊരു വിഭാഗം പ്രേക്ഷകരുടെ ശ്രദ്ധ ഇവർ നേടി. പിന്നീട് യൂട്യൂബ്-ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കമാണ് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യ പോരിലേക്ക് എത്തിച്ചത്. ഇതാണ് ഒടുവിൽ യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് കാരണമായതെന്നാണ് വിവരം.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിലായിട്ടുണ്ട്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും തൊപ്പി പ്രതിയാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Content Highlight: Obscene video case: YouTuber 'Thoppi' absconding; Cyber Police issue lookout notice.




































