പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ
2026-07-16T17:28:00 | By Sufaija PP

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വമ്പിച്ച വിജയമായെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതി തുടങ്ങി ഒരു മാസത്തിനിടയിൽ 3.81 കോടി യാത്രകളാണ് നടന്നത്. ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 12.1 ലക്ഷമായി ഉയർന്നു. കെ.എസ്.ആർ.ടി.സി ബസുകളിലെ മൂന്നിൽ രണ്ട് യാത്രക്കാരും ഇപ്പോൾ സ്ത്രീകളാണ്. പ്രിയദർശിനി പദ്ധതിക്കായി കൂടുതൽ ബസുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു മാസത്തെ റവന്യൂ നഷ്ടം 60 കോടിയോട് അടുത്തു. പ്രിയദർശിനി ബസുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അത് പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബസുകളിൽ അമിതമായി ആളുകൾ കയറുന്നത് പരമാവധി കുറക്കണമെന്നും മന്ത്രി നിർദേശിച്ചു. പദ്ധതി പരിസ്ഥിതിക്കും ഗുണകരമായി. 1000 യാത്രക്കാർക്ക് 504 കിലോഗ്രാം ആയിരുന്ന കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഇപ്പോൾ 404 കിലോഗ്രാമായി കുറഞ്ഞു. 

വാഹന മോഡിഫിക്കേഷന് അനുമതി നൽകുന്ന സർക്കാരാണ് ഇതെന്ന് വ്യക്തമാക്കിയ മന്ത്രി, നൽകുന്ന അനുമതികൾ ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി. ബസുകളിൽ 'വോക്കൽ' എന്ന പേരിൽ പുറത്ത് സ്പീക്കറുകൾ വെച്ച് പ്രവർത്തിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വോക്കൽ ഘടിപ്പിച്ച വാഹനങ്ങൾ ഉടൻ അഴിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി പറഞ്ഞു

. ലക്ഷ്വറി ബസുകൾ ഉടൻ നിരത്തിലിറങ്ങും. എന്നാൽ അത്തരം നിരവധി ബസുകൾ വാങ്ങുന്നത് സർക്കാരിന്റെ പോളിസിയല്ല. നിലവിലുള്ള ബസുകൾ തന്നെ നിരത്തിലിറക്കാനാണ് ശ്രമം. ഓൺലൈൻ ടാക്സി മേഖലയിലെ സമരത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. വാഹന മേഖലയിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: Priyadarshini scheme a super hit; 3.81 crore trips in a month.

Next TV

Related Stories
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 16, 2026 09:13 PM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 16, 2026 08:51 PM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 05:40 PM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി...

Read More >>
'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Jul 16, 2026 05:34 PM

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

Jul 16, 2026 05:20 PM

ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

ഗൃഹനാഥൻ കിണറിൽ വീണു...

Read More >>
തളിപ്പറമ്പിൽ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനടയാത്രക്കാർ അപകടഭീഷണിയിൽ

Jul 16, 2026 02:20 PM

തളിപ്പറമ്പിൽ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനടയാത്രക്കാർ അപകടഭീഷണിയിൽ

തളിപ്പറമ്പിൽ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനടയാത്രക്കാർ...

Read More >>
Top Stories










News Roundup






GCC News