തളിപ്പറമ്പ്: തളിപ്പറമ്പ് എസ് ഐ നിതിൻ കെഎസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി. ചപ്പാരപ്പടവ് കൂവേരി ഹാജി വളവിലെ ചേലൻ്റെകത്ത് വീട്ടിൽ പി. എം.റംഷാദി(26)നെയാണ് ഇന്ന് ഉച്ചക്ക് ചപ്പാരപ്പടവ് പെറ്റ് സ്റ്റേഷന് സമീപം പബ്ലിക്ക് റോഡിൽ പൊതു സ്ഥലത്ത് വെച്ച് ആറ് പേക്കറ്റ് ഹാൻസും 14 പേക്കറ്റ് കൂൾലിപ്പുമായി പിടിയിലായത്.
Content Highlight: Banned tobacco product




































