കണ്ണൂർ: ട്രെയിനിൽ വെച്ച് പരിചയം നടിച്ച് ഒപ്പം കൂടി സഹയാത്രികന്റെ മൊബൈൽ ഫോൺ കവർന്ന പ്രതി പിടിയിൽ. പഴയങ്ങാടി വേങ്ങര സ്വദേശി പി.വി. വിജുവിനെയാണ് കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് മുളിയാർ സ്വദേശിയുടെ ഫോണാണ് ഇയാൾ മോഷ്ടിച്ചത്.
കവർന്ന ഫോണുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി പോലീസിന്റെ വലയിലായത്. ജി.ആർ.പി. എസ്.ഐ. മനോജ്, ഇന്റലിജൻസിലെ സിനോജ് എന്നിവർ ചേർന്നാണ് റെയിൽവേ കൺട്രോൾ റൂമിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
Content Highlight: A native of Pazhayangadi has been arrested in Kannur for stealing a mobile phone after feigning acquaintance on a train.




































