സംസ്ഥാന സർക്കാറിന്റെ മികച്ച നഗരസഭയ്ക്കുള്ള 2023-24 വർഷത്തെ സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക്

സംസ്ഥാന സർക്കാറിന്റെ മികച്ച നഗരസഭയ്ക്കുള്ള 2023-24 വർഷത്തെ സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക്
Feb 17, 2025 08:41 PM | By Sufaija PP

സംസ്ഥാന സർക്കാറിന്റെ മികച്ച നഗരസഭയ്ക്കുള്ള 2023-24 വർഷത്തെ സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക് ലഭിച്ചു. 30 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.തുടർച്ചയായി രണ്ടാം വർഷമാണ് ആന്തൂർ 35335 കരസ്ഥമാക്കുന്നത്.

2022-23 വർഷത്തെ സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 19 ന് ഗുരുവായൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളിൽ നിന്ന് നഗരസഭാ അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങും ആന്തൂർ നഗരസഭ 2023-24 വർഷം നടപ്പാക്കിയ വിവിധ മേഖലയിലെ പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്‌കാരം ലഭ്യമായിട്ടുള്ളത്.

പദ്ധതി നിർവ്വഹണത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ്, മാലിന്യ സംസ്ക്കരണ രംഗത്തെ ഫലപ്രദമായ ഇടപെടൽ, തനത് വരുമാന വർദ്ധനവ്, അതിദാരിദ്ര്യ മേഖലയിൽ ഉൾപ്പെട്ടവരെ ദാരിദ്ര്യമുക്തമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 87 നഗരസഭകളിൽ നിന്നാണ് ആന്തൂർ നഗരസഭയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്.

ഈ നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച മുഴുവൻ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും, നഗരസഭയോട് എന്നും ഒപ്പും നിൽക്കുന്ന പൊതുജനങ്ങളോടും നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ നന്ദി അറിയിക്കുകയും, തുടർന്നും ഈ സഹകരണം ഭാവിയിൽ ഉണ്ടായിരിക്കണമെന്നും അഭ്യർത്ഥിച്ചു.

Swaraj Trophy

Next TV

Related Stories
പിലാത്തറയിൽ മോഷ്ടിച്ച ബൈക്കുമായി വർക്ക് ഷോപ്പിലെത്തി കാർ മോഷ്ടിച്ച് കടന്നുകളഞ്ഞു

Nov 21, 2025 09:29 AM

പിലാത്തറയിൽ മോഷ്ടിച്ച ബൈക്കുമായി വർക്ക് ഷോപ്പിലെത്തി കാർ മോഷ്ടിച്ച് കടന്നുകളഞ്ഞു

പിലാത്തറയിൽ മോഷ്ടിച്ച ബൈക്കുകളുമായി വർക്ക് ഷോപ്പിലെത്തി കാറുകൾ മോഷ്ടിച്ച്...

Read More >>
കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Nov 20, 2025 09:05 PM

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ്...

Read More >>
കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 20, 2025 09:03 PM

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

Nov 20, 2025 07:08 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി...

Read More >>
എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

Nov 20, 2025 07:06 PM

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക...

Read More >>
വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Nov 20, 2025 07:01 PM

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ് 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
Top Stories

News Roundup

Entertainment News