കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി പണം നിക്ഷേപിച്ച ഗൾഫുകാരൻ്റെ ഭാര്യയുടെ അരക്കോടി രൂപയോളം സൈബർ തട്ടിപ്പു സംഘം തട്ടിയെടുത്തു. ടൗണിന് സമീപത്തെ 37 കാരിയുടെ പരാതിയിലാണ് കണ്ണൂർസൈബർ പോലീസ് കേസെടുത്തത്.

ഇൻസ്റ്റാഗ്രാമിൽ പരസ്യം കണ്ടതിനെ തുടർന്ന് ബന്ധപ്പെട്ട യുവതിക്ക് ഓൺലൈൻ ലിങ്ക് അയച്ചു കൊടുക്കുകയും ഗ്രൂപ്പിൽ ചേർത്ത ശേഷം ഇക്കഴിഞ്ഞ ജനുവരി 14 മുതൽ മാർച്ച് 13 വരെയുള്ള കാലയളവിൽ പണം നിക്ഷേപിക്കുകയും പിന്നീട് 10 ശതമാനം മുതൽ 20 ശതമാനം വരെ തുക വീണ്ടും നിക്ഷേപിപ്പിക്കുകയും ചെയ്ത ശേഷം പണം തിരിച്ചെടുക്കാൻ ശ്രമിക്കവേ ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്യുകയും 49,79,000 രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
Cyber crime