തളിപ്പറമ്പ : തളിപ്പറമ്പ് മാർക്കറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുള്ള മുതുകുട വെളിച്ചെണ്ണ മില്ലിൽ വൻതീപ്പിടിത്തം. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂരിൽ നിന്നുമുള്ള ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. മില്ല് പൂർണ്ണമായുംകത്തി നശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Massive fire breaks out at coconut oil mill