തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വൈറ്റ് ഗാർഡ് ഇന്നലെ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ തുടർച്ചയായ പ്രവർത്തനത്തിലൂടെ പൂർത്തീകരിച്ചു. മൂന്നോ നാലോ ദിവസങ്ങൾ നീളുമായിരുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് ഒരു കൂട്ടം കർമ്മനിരതരായ മനുഷ്യരുടെ ഊണും ഉറക്കവുമില്ലാതെയുള്ള കഠിന പ്രായത്നത്തിലൂടെ ഒറ്റ രാത്രി കൊണ്ട് പൂർത്തീകരിച്ചിരിക്കുന്നത്.
ഏകദേശം 50 ഓളം റൂമുകളിൽ അഗ്നിബാധഏറ്റിരുന്നു. കടയുടെ ഷട്ടരുകളും അടർന്നുവീണ കോൺഗ്രീറ്റ് കഷണങ്ങളും ചില്ലുകളും ഒക്കെ ഉൾപ്പെടുന്ന മാലിന്യങ്ങൾ ഒരുമിച്ച് കൂട്ടി മുകളിൽ നിന്ന് താഴേക്ക് ഇറക്കിക്കൊണ്ട് വന്നു വണ്ടിയിൽ കയറ്റുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പിച്ചില്ലുകൾ, ആക്രി സാധനങ്ങൾ എന്നിവയെല്ലാം വേർതിരിച്ചാണ് ശുചീകരിച്ചത്. ഇതിനുവേണ്ട സുരക്ഷ ഉപകരണങ്ങളൊക്കെത്തന്നെ നഗരസഭ നൽകി. കൂടാതെ ശുചീകരണത്തിൽ ഏർപ്പെടുന്നവർക്ക് ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. ഭക്ഷണവും നഗരസഭ നൽകി.


അഗ്നി ബാധ ഉണ്ടായത് മുതൽ ക്ലീനിങ് പുറത്തിയാക്കുന്നത് വരെ രാവും പകലും കർമ നിരതരായ വൈറ്റ് ഗാർഡിന് സംസ്ഥാന വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ സയ്യിദ് പന്നിയൂർ, മണ്ഡലം വൈസ് ക്യാപ്റ്റൻ ഹനീഫ മദ്രസ, നൗഫൽ സി പി, കരീം അരിയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി പി സി നസീർ എന്നിവർ നേതൃത്വം നൽകി.കൂടാതെ മുസ്ലിം ലീഗ് മിനിസിപ്പൽ പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് പ്രസിഡന്റ് കെ പി നൗഷാദ്, ജനറൽ സെക്രട്ടറി എൻ എ സിദ്ധീഖ്, തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ നബീസ ബീവി, ഖദീജ, രജുല കോൺഗ്രസ് പ്രവർത്തകൻ രമേശ്, തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ എസ് റിയാസ്, സെക്രട്ടറി താജുദ്ധീൻ, എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും സജീവമായിരുന്നു.
തീ പിടുത്തം ഉണ്ടായ അന്നുമുതൽ പോലീസിനൊപ്പം കാവൽ നിന്ന വൈറ്റ് ഗാർഡ് പ്രവർത്തകർ പുനർനിർമാണത്തിനും ഏതു രീതിയിലും ഒപ്പമുണ്ടാകുമെന്ന് തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു.ഇന്ന് രാവിലെ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കാനായി വന്ന മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ തിരിച്ചു പോകുകയായിരുന്നു.
White guard