തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള 'വർണ്ണോത്സവം' സംഘടിപ്പിച്ചു.മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായവി ആർ ജോത്സ്ന ,പി അജിത് കുമാർ,സിസ്റ്റർ ലിയോഡി എസ് എസ് , ഡിഫറൻ്റ് എബിൾഡ്പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലട്രഷറർ ടി വി ഉണ്ണികൃഷ്ണൻ,പട്ടുവം പടിഞ്ഞാറെ ചാൽ അംഗൻവാടി വർക്കർ ടി പി ഇന്ദിര എന്നിവർ പ്രസംഗിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ സ്വാഗതവുംഐ സി ഡി എസ്തളിപ്പറമ്പ്സൂപ്പർവൈസർപി ജെ അനുമോൾ നന്ദിയും പറഞ്ഞു
Pattuvam Grama Panchayat