പഴയങ്ങാടി റെയിൽവെ അണ്ടർപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായിറെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം എം വിജിൻ എം എൽ എ സ്ഥലം പരിശോധിച്ചു. നിലവിലുള്ള അടിപ്പാതക്ക് സമീപത്താണ് പുതിയ അടിപാതനിർമ്മിക്കുന്നത്.
അടിപാത നിർമ്മാണത്തിന് 7 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. പ്രവൃത്തിക്ക് ആവശ്യമായ തുക സംസ്ഥാന സർക്കാർ റയിൽവേക്ക് അടച്ചതിനെ തുടർന്നാണ് ടെണ്ടർ നടപടിയിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായിട്ടാണ് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചത്. തുടർന്ന് ഡിസൈൻ തയ്യാറാക്കി മറ്റ് നടപടിയിലേക്ക് കടക്കും.


റെയിൽവേയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുക. അടിപാതയുടെ നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Tender process has begun for the construction of Pazhayaangadi railway underpass.