തളിപ്പറമ്പിൽ തീപിടുത്തത്തിൽ സ്ഥാപനങ്ങൾ പൂർണമായി കത്തി നശിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് ദുരിതത്തിലായ വ്യാപാരികളെ ചേർത്തുപിടിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 കോടി രൂപ നഷ്ടപരിഹാരമായി വ്യാപാരികൾക്ക് വിതരണം ചെയ്യും.
വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കമ്മിറ്റിയും തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷനും ചേർന്ന് രണ്ടു കോടി രൂപ സ്വരൂപിച്ച് ദിവസത്തിനകം അവർക്ക് വിതരണം ചെയ്യാനാണ് തീരുമാനമെന്നും ആദ്യഘട്ടമായി 50 ലക്ഷം രൂപ രണ്ട് ദിവസത്തിനുള്ളിൽ കൈമാറും എന്നും 40 കോടി രൂപ സംഘടനയെ കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ലെന്നും അർഹിക്കുന്ന സഹായം ഗവൺമെന്റ് നൽകണമെന്നും ദേവസ്യ മേച്ചേരി പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി ജോയ്, ജില്ലാ ജനറൽ സെക്രട്ടറി പി ബാഷിത്, എല്ലാ ട്രഷറർ എൻ പി തിലകൻ, വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഉസ്മാൻ, തളിപ്പറമ്പ് അസോസിയേഷൻ പ്രസിഡന്റ് കെ എസ് റിയാസ്, സെക്രട്ടറി താജുദ്ധീൻ മെമ്പർമാർ തളിപ്പറമ്പ് അസോസിയേഷൻ പ്രവർത്തന സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Traders