കണ്ണൂർ: തളിപ്പറമ്പ് നഗരത്തിലെ വൻ തീപ്പിടിത്തത്തിൽ ചാമ്പലായ വ്യാപാര കേന്ദ്രങ്ങൾ എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ സെക്രട്ടറി പി സി ശഫീഖ്, അഴിക്കോട് മണ്ഡലം പ്രസിഡൻ്റ് അബ്‌ദുല്ല നാറാത്ത്, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത്, ട്രഷറർ മുഹമ്മദലി, മുൻസിപ്പൽ പ്രസിഡണ്ട് ഷുഹൂദ് വോളണ്ടിയർ സേവനത്തിന് നേതൃത്വം കൊടുക്കുന്ന അബൂബക്കർ കുറ്റിക്കോൽ, തുടങ്ങിയവരാണ് പ്രദേശം സന്ദർശിച്ചത്. കടകൾ നശിച്ച വ്യാപാരികളുമായും നേതാക്കൾ സംസാരിച്ചു.
നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് കൃത്യമായ നഷ്ടപരിഹാരം കാലതാമസം ഇല്ലാതെ ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. ഏത് പ്രതിസന്ധിയിലും നാടിനൊപ്പം നിൽക്കുന്നവരാണ് വ്യാപാരികൾ എന്ന ബോധ്യം സർക്കാരിനുണ്ടാവണം.


കോഴിക്കോട് മിഠായിതെരുവിൽ കോടികളുടെ നഷ്ടമുണ്ടായപോൾ ഒരു ചില്ലികാശ്പോലും സർക്കാരിൽ നിന്ന് കിട്ടിയില്ല എന്ന പരാതിയാണ് വ്യാപാരികൾ പങ്ക് വെക്കുന്നത്. തളിപ്പറമ്പിൽ അത് ആവർത്തിക്കരുത്.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചിരുന്ന ഷാലിമാർ ഷോപ്പും ദുരന്തത്തിൽ കത്തിനശിച്ചവയിൽ ഉൾപ്പെടും. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളിൽ 30ഓളം പേർ ഭിന്നശേഷിക്കാരാണ്. പെടുന്നനെ തൊഴിൽ നഷ്ടപ്പെട്ട ഇവരുടൊയെക്കെ സ്ഥിതി ദയനീയമാണ്. ഹൃദയം തകർക്കുന്ന കാഴ്ച്ചയാണ് തീപ്പിടിത്ത സ്ഥലത്ത് ഇപ്പോഴുമുള്ളത്.
10 കോടിയിലേറെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇത് കൂടാനാണ് സാധ്യത. 200 ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന 40ലേറെ വ്യാപാര സ്ഥാപനങ്ങളാണ് 4 മണിക്കൂർ കൊണ്ട് കത്തി ചാമ്പലായത്.
അപകട വിവരം അറിയിച്ചിട്ടും തൊട്ടടുത്തെ ഫയർസ്റ്റേഷനിൽ നിന്ന് ജീവനക്കാർ എത്തിയത് അരമണി ക്കൂർ കഴിഞ്ഞാണ്. അതും മതിയായ വെള്ളം ശേഖരിക്കാതെ. മറ്റ് യുനിറ്റുകളിൽ നിന്ന് ഫയർ ആൻ്റ് റെസ്ക്യൂ ടീം എത്താനും വൈകി. ഇത്തരത്തിൽ ഫയർ ഫോഴ്സ് സംവിധാനത്തിൻ്റെ അനാസ്ഥയാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുട്ടിയത്.
വ്യാപാരിവികസന ഏകോപനസമിതി സംസ്ഥാന പ്രസിഡൻ്റ് ദേവസ്യ മേച്ചേരി, ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാസിത്ത് , ജില്ലാ യൂത്ത് വ്യാപാര വ്യവസായി ജില്ലാ പ്രസിഡൻ്റ് റിയാസ് തളിപറമ്പ് തുടങ്ങിയവരെ കണ്ട് വ്യാപാരികളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ എസ്.ഡി.പി.ഐയുടെ പിന്തുണയും നേതാക്കൾ ഉറപ്പ് നൽകി.
SDP leaders visit the site