ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏഴോം ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പഴയങ്ങാടി മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന ന്യൂ സ്റ്റാർ ഹോട്ടൽ, സഫിയ ലൈറ്റ്സ്, സഫിയ ലൈറ്റ്സ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമ, പുളിമൂട്ടിൽ ഫർണിച്ചർ, മാടായി കോ -ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയം എന്നീ സ്ഥാപനങ്ങളിൽ നിന്നും 38000 രൂപ പിഴ ഈടാക്കി.
സ്‌ക്വാഡ് ഹോട്ടൽ ന്യൂ സ്റ്റാറിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കളയിൽ നിന്നും വാഷ് ബേസിനിൽ നിന്നുമുള്ള മലിനജലം പൈപ്പ് വഴി തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി. സ്ഥാപനത്തിൽ നിന്നും തൽസമയം10000 രൂപ പിഴ ഈടാക്കി. സഫിയ ലൈറ്റ്സിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറക് വശത്തു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി. കൂടാതെ സ്ഥാപനത്തിന്റെ പരിസര പ്രദേശത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതായും കണ്ടെത്തി. സ്ഥാപനത്തിൽ നിന്നും തൽസമയം 7000 രൂപ പിഴ ഈടാക്കി.


സഫിയ ലൈറ്റ്സ് പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിലെ ബാത്‌റൂമിലെ തറയിൽ നിന്നും ഉപയോഗ ശേഷമുള്ള മലിനജലം തുറസായി ഒഴുക്കി വിടുന്നത് കണ്ടെത്തിയതിനെ തുടർന്നു കെട്ടിട ഉടമയിൽ നിന്നും തൽസമയം10000 രൂപാ പിഴ ഈടാക്കി. പഴയങ്ങാടി മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന പുളിമൂട്ടിൽ ഫർണിച്ചറിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും തൽസമയം 6000 രൂപ പിഴ ഈടാക്കി.
മാടായി കോ - ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനും 5000 രൂപ പിഴയിട്ടു. മാലിന്യങ്ങൾ ഉടൻ തന്നെ ശാസ്ത്രീയമായി സംസാരിക്കുവാനും സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, ഏഴോം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയ പി പി തുടങ്ങിയവർ പങ്കെടുത്തു.
A fine of Rs. 38,000 was levied