പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് മെംബർ സുരേഷ്ബാബു തണ്ടാരത്ത് അന്തരിച്ചു.ചൊവ്വാഴ്‌ച രാവിലെ വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൃക്ക രോഗത്തിന് ഡയാലിസിസ് ചെയ്‌തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.എൽഡിഎഫ് സിറ്റിങ് സീറ്റായ ബാവോഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് സുരേഷ് ബാബു തണ്ടാരത്ത് മത്സരിച്ചത്.ഈസ്റ്റ് വാർഡിൽ നിന്നും 12 വോട്ടിനാണ് വിജയിച്ചത്.
Peralassery panchayat member collapses and dies





































