പയ്യന്നൂര്‍: വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ഗൃഹനാഥന്‍ ചികിത്സയ്ക്കിടെ മരിച്ചു.കരിവെള്ളൂര്‍ ഓണക്കുന്ന് കട്ടച്ചേരിയിലെ പരേതരായ കൊടക്കല്‍ കുഞ്ഞിരാമന്‍ നായരുടെയും-കാനവീട്ടില്‍ ദേവകിയുടെയും മകന്‍ കാന രാജീവനാ(52)ണ് മരിച്ചത്.ഡിസംബര്‍ മൂന്നിന് രാത്രി 11 മണിയോടെയാണ് രാജീവനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു.
ഭാര്യ:പി.കെ.രമ്യ(വെള്ളച്ചാല്‍).മക്കള്‍: രാഹുല്‍(അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി, ചീമേനി എന്‍ജിനീയറിംഗ് കോളേജ്), രോഹിത് (പ്ലസ് ടു വിദ്യാര്‍ത്ഥി, എ.വി.എസ്.ജി.എച്ച്.എസ്.എസ് കരിവെള്ളൂര്‍)സഹോദരങ്ങള്‍; രജനി(അന്നൂര്‍), രാധ(കാറമേല്‍).
rajeevan





































